താമരശ്ശേരി : ചുരത്തില്‍ ബെെക്ക് യാത്രികര്‍ കൊക്കയിലേക്ക് തെറിച്ചു വീണ് അപകടം എട്ടാം ആം വളവിനും ഒൻപതാം വളവിനുമിടയിലായിട്ടാണ് ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണത്. വയനാട് ഭാഗത്തേക്ക് പോകുന്ന തൃശൂർ, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രികർക്കാണ് അപകടത്തിൽ പരിക്കേറ്റത്.അപകടം നടന്നയുടനെ സ്ഥലത്തെത്തിയ മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയിൽ നിന്നും മുകളിലെത്തിച്ചത്. വൈകുന്നേരം 6:30 ഓടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.