അമ്പലപ്പുഴ: തകഴിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 3 കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്ക്. 3 വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ചു. കെ.എസ്.ഇ.ബി തകഴി സെക്ഷനിലെ കരാർ ജീവനക്കാരായ
രാഹുൽ (30), റജി (48), ഓവർസിയർ സിനി (44) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി ഗവ.ആശുപത്രി ജംഗ്ഷനിൽ രാവിലെ 10 ഓടെ ആയിരുന്നു അപകടം. റോഡരുകിലെ ട്രാൻസ്ഫോർമർ അറ്റകുറ്റപണി നടത്തിക്കൊണ്ടിരിക്കെ അമിത വേഗതയിലെത്തിയ കാർ ജീവനക്കാരേയും, സമീപത്ത് വെച്ചിരുന്ന ജീവനക്കാരുടെ 3 ബൈക്കുകളും, ദോസ്ത് വാനും ഇടിച്ചു തെറിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഹൈവെ പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു