പരപ്പനങ്ങാടി: ലോറി ബൈക്കിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ പുത്തൻപീടിക സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ തെക്കപുരക്കൽ ഭക്തവത്സലനാണ് പരിക്കേറ്റത്. .
കാലിന് പരിക്കേറ്റ അദ്ദേഹത്തെ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
രാത്രി എട്ടു മണിയോടെയാണ് പുത്തൻപീടികയിൽ വെച്ച് അപകടം സംഭവിച്ചത്. താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മീൻലോറിയാണ് ബൈക്കിൽ ഇടിച്ച് അപകടം സംഭവിച്ചത്.
