കോഴിക്കോട് വടകര ദേശീയപാതയിൽ ചോറോട് ഓവർ ബ്രിഡ്ജിന് സമീപം ബൈക്കിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു



 വടകര: ദേശീയപാതയിൽ ചോറോട് ഓവർ ബ്രിഡ്ജിന് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വടകര താഴെഅങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ്(41) മരിച്ചത്. ഇന്നലെ രാവിലെ


പതിനൊന്നരയോടെയായിരുന്നു അപകടം.

ഹസീബ് സഞ്ചരിച്ച ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു. മാഹിയിലെ ഭാര്യ വീട്ടിൽ പോയി


മടങ്ങിവരികയായിരുന്നു. മൂന്നാഴ്ച മുമ്പായിരുന്നു ഹസീബ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അടുത്തമാസം തിരികെ പോകാനിരിക്കെയാണ് മരണം. വടകര പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാതഗ തടസ്സപ്പെട്ടു

Post a Comment

Previous Post Next Post