കോഴിഫാമിൽ നിന്നും ഷോക്കേറ്റ് ഫാം ഉടമ മരിച്ചു



 കോഴിക്കോട്: കോഴിഫാമിൽ നിന്നും ഷോക്കേറ്റ് ഫാം ഉടമ മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ പെരുമാലിപ്പടിയിൽ കൈതക്കുളം വിൽ‌സൺ മാത്യു (58) ആണ് മരിച്ചത്. മാതൃകാ കർഷകനായിരുന്ന വിൽ‌സൺ മാത്യു മൂന്ന് തവണ സംസ്ഥാന സർക്കാരിന്‍റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട്. മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമയാണ് ഇദ്ദേഹം. ഇന്നലെ രാത്രി 7.30 ഓടെ ആണ് അപകടം നടന്നത്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ. സെലിൻ പുരയിടത്തിൽ. മക്കൾ: സിസ്റ്റർ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്.

Post a Comment

Previous Post Next Post