ചാലിയം ക്രസന്റ് സ്‌കൂളിന് കിഴക്ക് വശത്തെ വേലിവളപ്പില്‍ പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു. ചാലിയപ്പാടം മൈത്രി ബസ് സ്റ്റോപ്പിന് സമീപം വെള്ളേക്കാട് പരേതനായ പച്ചാട്ട് ഗോപാലകൃഷ്ണന്റെ മകന്‍ ആദില്‍ ആണ് മരിച്ചത്. ഇന്നു വൈകീട്ട് നാലു മണിയോടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ആദില്‍ ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു.
കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ കടുക്ക തൊഴിലാളി സിറാജ് കുട്ടിയെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഈ വര്‍ഷം ക്രസന്റ് സ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായ ആദില്‍ പ്ലസ് വണ്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ക്രസന്റ് സ്‌കൂളിലെ അധ്യാപിക ഗീതയാണ് മാതാവ്. സഹോദരി അമൃത.
