കാസർകോട് : പിക്കപ്പ് വാനിടിച്ച് കല്ലക്കട്ടയിലെ സൈയ്തലവിയുടെ മൂന്നു വയസ്സുകാരനായ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. റോഡിന് എതിർവശത്തുള്ള കടയിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന പിക്കപ്പ് വാനിനടിയിൽപ്പെട്ട കുട്ടി തൽക്ഷണം മരണപ്പെടുകയായിരുന്നു.
