തൃശ്ശൂർ തളിക്കുളം: സ്കൂൾവാനിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. എറണാകുളം സ്വദേശികളായ കാർത്തിക വീട്ടിൽ അരുൺകുമാർ (22), രമാദേവി (52), പങ്കജവല്ലി (53) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെ തളിക്കുളം പുളിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപത്താണ് അപകടം. റോഡരികിൽ നിർത്തി സ്കൂൾ വാഹന ത്തിൽ നിന്നും കുട്ടികളെ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ സ്കൂൾ വാനിൽ ഇടിക്കുകയായിരുന്നു.
