കോഴിക്കോട് പയ്യോളി: മധ്യവയസ്കനെ ട്രെയിനിൽ നിന്ന് വീണ നിലയിൽ റെയിൽവെ ട്രാക്കിന് സമീപം കണ്ടെത്തി. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപം ഡ്രയിനേജിലാണ് തലയടിച്ച് പരിക്കേറ്റ നിലയിൽ മധ്യവയസ്കനെ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6.15 ഓടെയാണ് ഇയാളെ റെയിൽവേയുടെ ടി ആർ ഡി സ്റ്റാഫുകൾ കണ്ടെത്തിയത്.
പരിക്കേറ്റയാളെ ഉടൻ ടി ആർ ഡി ജീവനക്കാർ ഡ്രെയിനേജിൽ നിന്നുമെടുത്ത് പള്ളിക്ക് സമീപത്തേക്ക് മാറ്റി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി രാജേഷ് ആണ് അപകടത്തിൽ പെട്ടത്. മാഹിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം താമസസ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെയാണ് അപകടത്തിൽപട്ടത്.
