മലപ്പുറം കാവുങ്ങൽ ബൈപ്പാസിൽ ബൈക്കും ഗുഡ്സ് വാഹനവും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു
ഇന്ന് രാത്രി 7:40ഓടെ ആണ് അപകടം
മലപ്പുറം ഇരുമ്പുഴി താമസക്കാരനാരായ മലപ്പുറം DEO ഓഫീസ് ജീവനക്കാരൻ അരീക്കോട് സ്വദേശി പുത്തൂപാടൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ ഷനോജ് ആണ് മരണപ്പെട്ടത് മൃതദേഹം മലപ്പുറം ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ.
മലപ്പുറം ഡിഇഒ ഓഫീസ് ജീവനക്കാരനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ മലപ്പുറം മണ്ഡലം വൈസ് പ്രെസിഡന്റുമായ ഷനോജ് പുത്തുപാടൻ (45) മരണപ്പെട്ടത്
അരീക്കോട് പുത്തുപാടൻ അബ്ദുൾ റഷീദ് (Late police) ന്റെയും ഇരുമ്പുഴി സി .കെ ആസ്യയുടെയും മകനാണ്. ഭാര്യ അനീസ (മഞ്ചേരി) മക്കൾ അമൻ മുഹമ്മദ്, അമിൽ മുഹമ്മദ്, അയ്‌ദിൻ മുഹമ്മദ്, സഹോദരങ്ങൾ സമീർ ഇരുമ്പുഴി, ഷഹന (കരിമ്പുഴ നിലമ്പൂർ).
ഖബറടക്കം 15.06.2023ന് (വ്യാഴം ) ഉച്ചക്ക് 12.30 ന് ഇരുമ്പുഴി ജുമുഅത്ത് പള്ളിയിൽ.
ഏറനാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി .സഫറുള്ളയുടെ ജ്യേഷ്‌ഠന്റെ മകനാണ് ഷനോജ്
