അല്‍അഹ്‌സ:ജോലിക്കിടെ വൈദ്യുതി കേബിളില്‍ നിന്നും ഷോക്കേറ്റ് കണ്‍സഷൻ തൊഴിലാളി മരിച്ചു. ഹുഫൂഫ് ശാരി സിത്തീനില്‍ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാല്‍ സലീമാണ് ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നിയമനടപടികള്‍ ഐ എസി എഫ് വെല്‍ഫെയര്‍ സമിതിയുടെ അംഗങ്ങളായ അബ്ദുസലാം കോട്ടയം,ഹാഷിം മുസ്ലിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
രണ്ട് മാസമായി സന്ദര്‍ശന വിസയിലെത്തിയ ഭാര്യയും മോളുമടങ്ങുന്ന കുടുംബത്തോടൊപ്പം പെരുന്നാള്‍ കഴിഞ്ഞ് ഉംറ ചെയ്യാനിരിക്കെയാണ് സലീമിന്റെ ആകസ്മികമായ നിര്യാണം.
മൃതദേഹം അല്‍അഹസയില്‍ തന്നെ മറവുചെയ്യുമെന്ന് കുടുംബങ്ങള്‍ അറിയിച്ചു
