എറണാകുളം പിറവത്ത് യുവതി പുഴയില്‍ മുങ്ങി മരിച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാഴൂര്‍ അമ്ബലത്തില്‍ വന്ന സ്ത്രീയെന്നാണ് സംശയിക്കുന്നത്.
ഇന്നലെ വൈകീട്ട് അഞ്ചരയോടു കൂടി പുഴയില്‍ തെന്നി വീണതാണെന്ന് സംശയിക്കുന്നു. പരിസര വാസികള്‍ വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെക്കിലും പുഴയിലെ ആഴവും കലക്കലും തടസമായി.
തുടര്‍ന്ന് പിറവത്ത് നിന്ന് എത്തിയ അഗ്നിശമന സേന ഒഴുക്കില്‍പെട്ട സ്ത്രീയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഏകദേശം 55 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5.30 ഓടെ മഴവില്‍ പാലത്തിലൂടെ മണപ്പുറത്തേക്ക് വന്നവരാണ് പുഴയിലൂടെ സ്ത്രീ ഒഴുകിപോകുന്നത് കണ്ടെത്.
തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേന നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
നീല സാരിയും നെറ്റിയില്‍ കുങ്കമ കളര്‍ പൊട്ടും സിന്ദൂരവും അണിഞ്ഞിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
