കൊച്ചി: പട്ടി കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്നർ ലോറിക്ക് അടിയിൽ പെട്ടു യുവാവ് മരിച്ചു. എറണാകുളം കോതാടാണ് അപകടം ഉണ്ടായത്.
മൂലമ്പള്ളി സ്വദേശി സാൾട്ടൻ(24) ആണ് മരിച്ചത്. ലോറിക്ക് അടിയിലേക്ക് വീണ യുവാവ് തൽക്ഷണം മരിച്ചു.
നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കിലെത്തിയ സാല്‍ട്ടൻ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് റോഡില്‍ വീണു. ഈ സമയത്ത് പിറകെ വന്ന ലോറിക്കടിയില്‍ സാല്‍ട്ടൻ പെടുകയായിരുന്നു.
കളമശ്ശേരിയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് സാള്‍ട്ടൻ. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാരാപ്പുഴ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ടെയ്നറുകള്‍ കൂടുതലായി പോകുന്ന റോഡ് ആയതിനാല്‍ ഇവിടെ അപകട സാധ്യത കൂടുതലാണ്.
