കൊടകര: ദേശീയപാതയില്‍ കൊടകര പൊലീസ് സ്റ്റേഷനുസമീപം നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു.
ചെന്ത്രാപ്പിന്നി ചാമക്കാല കാട്ടാമ്ബിള്ളി അമര്‍മണിക്കാണ് (28) പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 5.15ഓടെയാണ് അപകടം.
വെള്ളിക്കുളങ്ങരയിലേക്കുപോയ ബസ് ദേശീയപാതയിലെ സ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനിടയില്‍ പിറകില്‍നിന്നുവന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്ക് പിറകുവശം തകര്‍ത്ത് ബസിനടിയിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ യുവാവിനെ ആദ്യം കൊടകര ശാന്തി ആശുപത്രിയിലും തുടര്‍ന്ന് കറുകുറ്റി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊടകര പൊലീസ് കേസെടുത്തു.
