തൃശ്ശൂർ പെരുമ്പിലാവ്: കടവല്ലൂർ കൊരട്ടിക്കര സ്കൂളിന് സമീപം വീണ്ടും വാഹനാപകടം. കാറും മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ച് 5പേർക്ക് പരിക്കേറ്റു. പന്താവൂർ സ്വദേശികളായ 50 വയസ്സുള്ള അബ്ദുൾ നാസർ,55 വയസ്സുള്ള ഹംസ, 60വയസ്സുള്ള കുഞ്ഞുമോൻ, ചെറവല്ലൂർ സ്വദേശി 61 വയസ്സുള്ള അബ്ദുറഹ്മാൻ, ഐനിച്ചോട് സ്വദേശി 55 വയസ്സുള്ള അബൂബക്കർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം തുറക്കുളം മത്സ്യ മാർക്കറ്റിൽ നിന്നും മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയും ചങ്ങരംകുളം ഭാഗത്ത് നിന്നും എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മിനി ലോറിയിലുണ്ടായിരുന്ന വർക്കാണ് പരിക്കേറ്റത്.
ലോറിക്ക് പിറകിലിരുന്ന നാലുപേർ റോഡിലേക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് കാലിലും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും, പിന്നീട് പരിക്കേ രണ്ടുപേരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നിരുന്ന വാഹനങ്ങൾ നീക്കം ചെയ്തു.
