വീട്ടിനുള്ളിൽ ശുചിമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തി



 തിരുവനന്തപുരം: മലയിൻകീഴ് ശങ്കരമംഗലത്ത് വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയേറുന്നു. വീട്ടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ വിദ്യയെ കണ്ടെത്തിയത്. ഈ സമയത്ത് ഭർത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയിൽ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭർത്താവിൻ്റെ മൊഴി. എന്നാൽ മൊഴിയിൽ സംശയം തോന്നിയ മലയിൻകീഴ് പൊലീസ് ഭർത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ഇന്നലെ രാത്രിയാണ് സംഭവം. വീട്ടമ്മയായ വിദ്യയെ രക്തത്തിൽ കുളിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. വിദ്യയുടെ അച്ഛൻ തന്നെയാണ് ഈ വിവരം പൊലീസിൽ അറിയിച്ചത്. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മ ക്ഷീണിതയായി മുറിയിൽ കിടക്കുന്നത് കണ്ടു. പിന്നീട് ടിവി കാണാൻ പോവുകയായിരുന്നു. അതിനുശേഷം വൈകുന്നേരം അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെന്നും സമീപത്ത് അച്ഛൻ ഇരിക്കുകയായിരുന്നുവെന്നും മകൻ പറഞ്ഞതായി വിദ്യയുടെ കുടുംബം പറയുന്നു. വിദ്യയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതൽ പരിശോധനക്ക് ശേഷമേ സംഭവത്തിൽ കൃത്യതയുണ്ടാവൂ. സ്ഥലത്ത് ഫോറൻസിക് പരിശോധന നടന്നുവരികയാണ്.

Post a Comment

Previous Post Next Post