കോഴിക്കോട് വടകര : യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പയില്‍ കണിയാങ്കണ്ടി താഴെ സാഫല്യത്തില്‍ ശരത്താണ് മരിച്ചത്. മുപ്പത്തി രണ്ട് വയസ്സായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മലപ്പുറം വളളിക്കുന്ന് അരിയല്ലൂര്‍ വികെസി കമ്പനിയിലെ തൊഴിലാളിയാണ് ശരത്ത്.
അച്ഛന്‍: അശോകന്‍
അമ്മ: ശൈലജ
ഭാര്യ: അമൃത
മകള്‍: ഹിസ് ഹെയ്ല്‍
സഹോദരന്‍: അശ്വന്ത്
വടകര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
