തീക്കോയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

 


ഈരാറ്റുപേട്ട: തീക്കോയിൽ മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ബെംഗളൂരു പിഇഎസ് കോളേജ് വിദ്യാർത്ഥി അമലേഷാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്നും വാഗമണ്ണിലേയ്ക്കെത്തിയ അഞ്ചംഗ വിനോദസഞ്ചാരസംഘം തിരിച്ചു പോകുംവഴിയാണ് മാർമല അരുവിയിൽ കുളിക്കാനിറങ്ങിയത്. അമലേഷ് കാൽവഴുതി മുങ്ങി പോകുകയായിരുന്നു. ഒപ്പമുള്ളവർ ബഹളം വെച്ചതോടെ നാട്ടുകാരും ഫയർ ഫോഴ്‌സുമെത്തി ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പാല ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post