പാലക്കാട്: അകത്തേറയിൽ കോൺക്രീറ്റ് പാളി തലയിൽ വീണ് തൊഴിലാളിയായ കല്ലേക്കാട് സ്വദേശിക്ക് ദാരുണാന്ത്യം



പാലക്കാട്: അകത്തേറയിൽ കോൺക്രീറ്റ് പാളി തലയിൽ വീണ് തൊഴിലാളി മരിച്ചു. കല്ലേക്കാട് സ്വദേശി ചമക്കാട് കണ്ണനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ശുചിമുറി പൊളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. കണ്ണന്റെ ശരീരത്തിലേക്കാണ് പാളി അടർന്നുവീണത്. ഇയാൾ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

Post a Comment

Previous Post Next Post