താനൂരിൽ ലോറിയും രണ്ട് കാറും കൂട്ടിയിടിച്ചു 5പേർക്ക് പരിക്ക്



താനൂർ കളരിപ്പടിയിൽ ലോറിയും രണ്ട് കാറും കൂട്ടിയിടിച്ചു അപകടം.  രാത്രി 1:15 ഓടെയാണ് അപകടം നടന്നത്.കാർ യാത്രക്കാരായ അഞ്ച് പേർക്കാണ് പരിക്കുപറ്റിയത് പരിക്ക് പറ്റിയവരെ താനൂരിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. താനൂർ ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോയിരുന്ന ഇരുകാറുകളും പരപ്പനങ്ങാടി ഭാഗത്തുനിന്ന് താനൂർ ഭാഗത്തേക്ക് വരുകയായിരുന്ന കണ്ടെയ്നർ ലോറിയുമായാണ് കൂട്ടിയിടിച്ചത് .അങ്കമാലി സ്വദേശികളായ ഇന്തു (34) ജോൺ പോൾ (41) മകൻ ( 9) മകൾ (7) റോസമ്മ (66) കോഴിക്കോട് സ്വദേശി റയ്ഹാൻ എന്നിവർക്കാണ് പരിക്ക്.അപകടം  നടന്ന ഉടനെതന്നെ നാട്ടുകാരും താനൂർ TDRF വളണ്ടിയർ മാരും ചേർന്ന് പരുക്ക് പറ്റിയവരെ ഹോസ്പിറ്റലിലേക്ക് മാറ്റി രണ്ടു മണിക്കൂറിലേറെ റോഡ് ഗതാഗതം തടസ്സപ്പെട്ടു തുടർന്ന് നാട്ടുകാരും താനൂർ പോലീസും താനൂർ TDRF വളണ്ടിയർമാരായ. ആഷിഖ് താനൂർ, അർഷാദ്,ഷഫീഖ് ബാബു, സലാം അഞ്ചുടി,സച്ചിൻ കളരിപടി എന്നിവർ ചേർന്ന്  അപകടത്തിൽ പെട്ട വാഹനം മാറ്റി റോഡ് വാഹന ഗതാഗതം സഞ്ചാര യോഗ്യമാക്കി


 

Post a Comment

Previous Post Next Post