കണ്ണൂർ മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മട്ടന്നൂർ കൊളാരി സ്വദേശിയായ വിദ്യാർഥി മരിച്ചു



മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ

ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച്

വിദ്യാർഥി മരിച്ചു

എംഎസ്‌എഫ് കോളാരി ശാഖ ജനറല്‍ സെക്രട്ടറി കോളാരി വെള്ളിലോട്ടെ അഫ്സല്‍ അലി (20) ആണ് മരിച്ചത്.  പുലര്‍ച്ചെ ഒന്നോടെ കാശിമുക്ക് വളവിലായിരുന്നു അപകടം.

മട്ടന്നൂരിലെ ബേക്കറി ജീവനക്കാരനായ അഫ്സല്‍ അലി ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരവേയാണ് അപകടം. അഫ്സല്‍ അലി സഞ്ചരിച്ച സ്കൂട്ടറും എതിരേ വന്ന മാരുതി കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അഫ്സലിനെ നാട്ടുകാര്‍ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളാരി കൂവയില്‍ ഹൗസില്‍ അലി-ജമീല ദമ്ബതികളുടെ മകനാണ് മരിച്ച അഫ്സല്‍ അലി. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മട്ടന്നൂര്‍ സ്റ്റേഷൻ കോമ്ബൗണ്ടിലേക്ക് മാറ്റി.


Post a Comment

Previous Post Next Post