തൃക്കാക്കര: അമിത വേഗതയില്‍ പാഞ്ഞത്തിയ കാര്‍ ട്രാൻസ്‌ഫോര്‍മറിന്റെ സംരക്ഷണകവചം ഇടിച്ചുതെറിപ്പിച്ച് മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു.
കാറോടിച്ചിരുന്ന പടമുകള്‍ സ്വദേശിയും ഇൻഫോപാര്‍ക്ക് ജീവനക്കാരനുമായ കെവിൻ കാലിന് നിസാര പരിക്കേറ്റ. മറ്റ് മൂന്നുപേരും രക്ഷപ്പെട്ടു. കാക്കനാട് കുന്നുംപുറം റോഡില്‍ ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം.
കാക്കനാട് സിഗ്നല്‍ ജംഗ്‌ഷനില്‍നിന്ന് പാഞ്ഞുവന്ന കാര്‍ റോഡിലെ വളവില്‍ നിയന്ത്രണം വിട്ടു ട്രാൻസ്‌ഫോമറിന്റെ സംരക്ഷണകവചം ഇടിച്ച് തെറിപ്പിച്ച് റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിന്റെ ചരിവിലുള്ള മരങ്ങളില്‍ തങ്ങിനിന്നതിനാല്‍ ദുരന്തമൊഴിവായി.
