ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്ക് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; വൻ ദുരന്തം ഒഴിവായി:

 



കോട്ടയം കറുകച്ചാൽ: ഓടിക്കൊണ്ടിരുന്ന പാചകവാതക ലോറിക്ക് തീപിടിച്ചു. തോട്ടയ്ക്കാടാണ് സംഭവം.

       ഉച്ചയ്ക്ക് പന്ത്രണ്ടോടെ തോട്ടയ്ക്കാട് കവലയിൽ വച്ചാണ് വാഹനത്തിന് തീപിടിച്ചത്. വാഹനം നിന്നു പോയതിനെ തുടർന്ന് ഡ്രൈവർ പാലാ സ്വദേശി മനോജ് ഇറങ്ങി നോക്കിയപ്പോൾ തീ കണ്ട് ഓടി മാറിയതിനാൽ വൻദുരന്തം ഒഴിവായി. രണ്ട് നിറച്ച സിലണ്ടറുകളും ബാക്കി കാലിസിലണ്ടറുകളുമുണ്ടായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനം ആളിക്കത്തിയതിനെത്തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

      കോട്ടയത്തു നിന്നും ഫയർ ഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് കത്തിയത്.


Post a Comment

Previous Post Next Post