ലോഡ്ജില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി…


കണ്ണൂര്‍ : കണ്ണൂരിലെ സ്വകാര്യ ഹോട്ടലില്‍വൃദ്ധദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂര്‍സിറ്റിക്ക് അടുത്ത് കുറുവസ്വദേശികളായ രാധാകൃഷ്ണന്‍ (77) ഭാര്യ യമുന (74) എന്നിവരാണ് മരിച്ചത്.


വിഷം അകത്തുചെന്നു മരിച്ച നിലയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ താവക്കരയിലെ സ്വകാര്യലോഡ്ജിലാണ് ഇവര്‍ മുറിയെടുത്തത്. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ചു കണ്ണൂര്‍ ടൗണ്‍ പൊലിസെത്തി ബലം പ്രയോഗിച്ചു തുറന്നു നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ചു പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post