പാലായിൽ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു.

 


പാലാ: മൂന്നിലവിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്.

       എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ സഹദ് (20) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആറംഗ സംഘമായിരുന്നു വിനോദ യാത്രക്കെത്തിയത്. കടപുഴ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ പാറക്കെട്ടിൽ നിന്നും കാൽ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും ഇത് വഴി എത്തിയ നാട്ടുകാരും ചേർന്നാണ് സഹദിനെ പുറത്തെടുത്തത്.ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മേലുകാവ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post