കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍



കോട്ടയം പൂവന്തുരുത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍. ളാക്കാട്ടൂര്‍ സ്വദേശി ജോസ് (55) ആണ് മരിച്ചത്.

ജോസിനെ ആക്രമിച്ചതെന്ന് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.


ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.പൂവന്തുരുത്തിലെ വ്യവസായ മേഖലയിലെ സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചത്. ജോസിനെ ഇയാള്‍ കമ്ബിവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് വിവരം.

Post a Comment

Previous Post Next Post