ഇടുക്കിയില്‍ വിനോദസഞ്ചാരികളായി എത്തിയ തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും വിഷം കഴിച്ച്‌ മരിച്ചു

 


ഇടുക്കി: വിനോദസഞ്ചാരികളായി എത്തിയ യുവാവും പെണ്‍കുട്ടിയും വിഷം കഴിച്ച്‌ ‌ മരിച്ചു.

തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്.

മറയൂര്‍ - ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്തെ ആളൊഴിഞ്ഞ ഒരു വീട്ടിലായിരുന്നു സംഭവം.


രാത്രി ഒൻ‌പതോടെ പെണ്‍കുട്ടി റോഡിലേക്കിറങ്ങി സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വാഹനം തടഞ്ഞു നിര്‍ത്തി തങ്ങള്‍ വിഷം കഴിച്ചെന്നും രക്ഷിക്കണമെന്നും പറയുകയായിരുന്നു.


വാഹനത്തിലുണ്ടായിരുന്ന ‍ യുവാക്കള്‍ വീട്ടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ അവശനായ യുവാവിനെ കണ്ടെത്തുകയായിരുന്നു. യുവാക്കള്‍ ഉടനടി മറയൂര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സംഘം വീട്ടിലെത്തി ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇരുവരും മരിക്കുകയായിരുന്നു.

നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി പറഞ്ഞിരുന്നു. കോളജില്‍ പോകുകയാണ് എന്നുപറഞ്ഞാണ്‌ വീട്ടില്‍നിന്ന്‌ പെണ്‍കുട്ടി പോയത് എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post