തൃശ്ശൂർ കുന്നംകുളം: ചൊവ്വന്നൂരിൽ ബൈക്ക് അപകടം. യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വന്നൂർ പന്തല്ലൂർ റോഡിൽ കൊടുവായൂരിലാണ് ബൈക്ക് അപകടത്തിൽ യുവാവിന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് നാട്ടുകാർ യുവാവ് റോഡിൽ മരിച്ചു കിടക്കുന്നത് കണ്ടത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാർ വിവരമറിയിച്ചതോടെ 108 ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രന്റെ മകൻ 27 വയസ്സുള്ള വിജീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ചൊവ്വന്നൂർ കൊടുവായൂർ അമ്പലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മതിലിൽ ബൈക്ക് ഇടിച്ചുമറിഞ്ഞ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.