കോഴിക്കോട് മാവൂർ: മാവൂരിൽ കുളത്തിൽ വീണ സ്ത്രീ മരണപ്പെട്ടു .കച്ചേരികുന്ന് മുല്ലപ്പള്ളി വീട്ടിൽ ബിന്ദു ( 48) ആണ് കുളത്തിൽ വീണത്.
.വൈകുന്നേരം നാലുമണിയോടെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിൽ വീടിനു സമീപത്തെ കുളത്തിൻകരയിൽ ചെരുപ്പ് കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാരും പരിസരവാസികളും കുളത്തിൽ തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ ആൻഡ് ഓഫീസർ പി അബ്ദുൽ ഷുക്കൂർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ രജീഷ്, സനീഷ് പി ചെറിയാൻ കെ അഭിനേഷ് പി നിയാസ് രവീന്ദ്രൻ ചാക്കോ ജോസ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു