പശുത്തൊഴുത്തിൽ നിന്നും വൈദ്യുതാഘാതമേറ്റു; വിദ്യാർത്ഥി മരിച്ചു



കണ്ണൂർ: പയ്യന്നൂരിൽ പശുത്തൊഴുത്തിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പയ്യന്നൂർ താളിച്ചാലിലാണ് അപകടമുണ്ടായത് താളിച്ചാലിലെ മേങ്ങലത്ത് കൈപ്രത്ത് വീട്ടിൽ ശിവദത്താ (16)ണ് മരിച്ചത്. വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ശനിയാഴ്ച വൈകീട്ട്‌ അഞ്ച് മണിയോടെയാണ് അപകടം.


വീടിന് സമീപത്തുള്ള പശുത്തൊഴുത്തിന്റെ അകത്തുണ്ടായിരുന്ന ഇരുമ്പ് തൂണിൽനിന്നാണ്. ഷോക്കേറ്റത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. താളിച്ചാലിലെ ചെമ്മരംപളളി വീട്ടിൽ സിസി സന്തോഷിന്റെയും മേങ്ങലത്ത് കൈപ്രത്ത് വീട്ടിൽ സജിതയുടെയും (തോക്കാട്) മകനാണ്. സഹോദരൻ: ദേവദർശ് (ഏഴാം ക്ലാസ് വിദ്യാർഥി, കരിപ്പാൽ യു.പി. സ്കൂൾ). മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഞായറാഴ്ച 12.30-ന് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും പിന്നീട് താളിച്ചാലിലെ വസതിയിലും പൊതുദർശനത്തിന് വെച്ചതിനു ശേഷം സംസ്കരിച്ചു


Post a Comment

Previous Post Next Post