മലപ്പുറം : പെരിന്തൽമണ്ണയ്ക്കു സമീപം കീഴാറ്റൂർ പഞ്ചായത്ത് ഓഫിസിന് യുവാവ് തീയിട്ടു.
ലൈഫ് പദ്ധതിയിൽ പേര്
ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച്
യുവാവ് മലപ്പുറം കീഴാറ്റൂർ
പഞ്ചായത്ത് ഓഫീസിന് തീയിട്ടു.
കീഴാറ്റൂർ സ്വദേശി മുജീബ് റഹ്മാൻ
ആണ് തീയിട്ടത്. മുജീബിനെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ആർക്കും പരിക്കില്ല.
ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ്
സംഭവം. കുപ്പിയിൽ പെട്രോളുമായി
പഞ്ചായത്ത് ഓഫിസിൽ എത്തിയ
മുജീബ് ഫയലുകൾക്ക് മുകളിലേക്ക്
പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. 10 കമ്പ്യൂട്ടറുകളും നിരവധി ഫയലുകളും പ്രിന്ററും ഫർണീച്ചറുകളും കത്തിനശിച്ചു. ഉച്ചസമയമായതിനാൽ കൂടുതൽ
ഉദ്യോഗസ്ഥരും ഭക്ഷണം
കഴിക്കാനായി പോയിരിക്കുകയായിരുന്നു. മൂന്നുപേർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്.
ലൈഫ് മിഷനിൽ ഉൾപ്പെടുത്തി
തനിക്ക് വീട് അനുവദിക്കണമെന്ന്
കാണിച്ച് മുജീബ് റഹ്മാൻ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കാലമായി അപേക്ഷ നൽകിയിട്ടും
തീരുമാനമുണ്ടാകാത്തതിൽ
പ്രതിഷേധിച്ചാണ് പഞ്ചായത്ത്
ഓഫിസിന് തീയിട്ടതെന്നാണ്
പൊലീസ് പറയുന്നത്. ആക്രമണത്തിനു ശേഷം ഇയാൾ
കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക്
ശ്രമിച്ചു.