പനി ബാധിച്ച് ഇന്ന് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി ഉൾപ്പെടെ നാലുപേര്‍ മരിച്ചു: ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്


ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് യുവാവും പത്തനംതിട്ടയില്‍ യുവതിയും മരിച്ചു. ചവറ സ്വദേശി അരുണ്‍ കൃഷ്ണ, മുണ്ടുകോട്ടയ്ക്കൽ സ്വദേശിനി അഖില എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി സമദ്, ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് യുപി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്ത് എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. 

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് മരണം. കൊല്ലത്താണ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചത്. ചവറ സ്വദേശി അരുൺ കൃഷ്ണ (33) ആണ് മരിച്ചത്. കൊല്ലം ജില്ലയുടെ പലഭാഗത്തും പകർച്ചപ്പനിയുടെ വ്യാപനം രൂക്ഷമാണ്.

കൊല്ലം ജില്ലയിൽ പനി ബാധിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. ചാത്തന്നൂർ സെന്റ് ജോർജ് യു.പി സ്കൂളിലെ വിദ്യാർഥിയായ അഭിജിത്ത് ആണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ മൂന്നു ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അഭിജിത്തിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെനിഞ്ചൈറ്റിസ് ആണ് മരണകാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്.


 

       ഈ മാസം ഇതു വരെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. പനിക്കേസുകളില്‍ വര്‍ദ്ധന ഉണ്ടായേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ 20 വരെ ഒന്നേമുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികില്‍സ തേടിയത്. 


Post a Comment

Previous Post Next Post