കൊച്ചിയില്‍ പള്ളി നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു,ഒരു അതിഥി തൊഴിലാളി മരിച്ചു,ഒരാള്‍ക്ക് പരുക്ക്‌

 


കൊച്ചി കളമശേരി ഞാലകം ജുമാമസ്ദിദ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു അതിഥി തൊഴിലാളി മരിത്തു, പശ്ചിമബംഗാള്‍ സ്വദേശി ഹസന്‍ ഷെയ്ക് (32) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മിഥുന്‍ എന്ന തൊഴിലാളിയെ പരുക്കുകളോടെ പത്തടിപ്പാലം കിണ്ടര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മണ്ണിടിഞ്ഞുവരുന്നതുകണ്ട് ഓടിരക്ഷപ്പെട്ട രണ്ടുതൊഴിലാളികള്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ഏലൂരില്‍ നിന്നും അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി

Post a Comment

Previous Post Next Post