കുടുംബത്തിലെ അഞ്ച് പേര്‍ സഞ്ചരിച്ച വള്ളം മുങ്ങി… 2 പേർ മരണപ്പെട്ടു ഒരാളുടെ നില ഗുരുതരം



വൈക്കം: വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരുമായി പോയ വളളം മുങ്ങി രണ്ട് പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം. വള്ളത്തിൽ ഉണ്ടായിരുന്നത് ഒരു കുടുംബത്തിലെ അം​ഗങ്ങളായ അഞ്ച് പേരാണ്. രക്ഷപ്പെട്ട മൂന്ന് പേരെ ആശുപത്രിയിൽ എത്തിച്ചു. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) ആണ് മരിച്ചത്. രക്ഷപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണ്.

Post a Comment

Previous Post Next Post