സ്കൂളിൽനിന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയ അധ്യാപികയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി




 മലപ്പുറം തിരുനാവായ കുറുമ്പത്തൂർ  ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയെ വീട്ടിലെ അടുക്കളയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപകനായ എടത്തടത്തിൽ സക്കീർ ഹുസൈൻ മാഷിന്റെ ഭാര്യയും സ്കൂളിൽ യു പി വിഭാഗത്തിലെ അധ്യാപികയുമായ ജസിയ ടീച്ചറെയാണ് സ്കൂളിൽ നിന്നും ഉച്ചക്ക് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോന്നതിനു ശേഷം തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിലെ അടുക്കളയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കല്പകഞ്ചേരി പോലീസ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാളെ പോസ്റ്റ്മോർട്ടം ശേഷം അനന്താവൂർ ജുമാ മസ്ജിദിൽ കബറടക്കും


Post a Comment

Previous Post Next Post