വായോധിക്കനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി



പത്തനംതിട്ട  തിരുവല്ല :തിരുവല്ലയിലെ മേപ്രാലില്‍ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മേപ്രാല്‍ വളഞ്ചേരില്‍ വീട്ടില്‍ പത്രോസിനെയാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെ കാരക്കല്‍ - മേപ്രാല്‍ റോഡിലെ ഷാപ്പ് പടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി അര്‍ഷാദ് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാര്‍ഡും പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി 

Post a Comment

Previous Post Next Post