ഇടുക്കി കുട്ടിക്കാനത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട മിനിലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രെെവർക്ക് ദാരുണാന്ത്യം.

 


ഇടുക്കി- കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കോട്ടയം സ്വദേശി ജോമോനാണ് മരിച്ചത്. ഏകദേശം ആയിരം അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കോട്ടയം ഭാഗത്ത് നിന്നും ടയറുമായി കുട്ടിക്കാനം ഭാഗത്തേക്ക് പോയ മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ ജോമോന്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ ഏകദേശം 250 അടി താഴ്ചയില്‍നിന്നുമാണ് കണ്ടെത്തിയത്.

Post a Comment

Previous Post Next Post