ഇരട്ടക്കുളം പള്ളിക്കുളം കവളപ്പാറ കളരിക്കൽ വീട്ടിൽ ശിവകുമാറിന്റെ മകൻ നിധൻകൃഷ്ണ (അച്ചു -14) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. നിധനും കൂട്ടുകാരും കളികഴിഞ്ഞ് അയ്യപ്പൻകുടം ഡാമിൽ കുളിക്കാൻ പോയതായിരുന്നു. കുളി കഴിഞ്ഞ ശേഷം കയറുമ്പോഴാണ് നിധൻകൃഷ്ണണയെ കാണാതായത് ശ്രദ്ധയിൽ പെട്ടത്.ഉടൻ തന്നെ സമീപത്ത് മീൻപിടിക്കുകയായിരുന്ന ആളുകളെ വിവരം അറിയിച്ചു.നാട്ടുകാർ നടത്തിയ തിരച്ചിൽ നിധൻ കൃഷ്ണയെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. കാവശ്ശേരി കെ.സി.പി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. സംസ്കാരം ഞായറാഴ്ച
കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ. അമ്മ: സജി സഹോദരൻ: നികേഷ് കൃഷ്ണ (ഏഴാം ക്ലാസ് വിദ്യാർത്ഥി, കെ.സി.പി ഹൈസ്കൂൾ, കാവശ്ശേരി).
