പട്ടാമ്പി : മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡിൽവീണ മൂന്നാം ക്ലാസുകാരിയായ പെൺകുട്ടിയുടെ ഇടതുകൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കൂറ്റനാട് പട്ടാമ്പി റോഡിൽ ദേവലോകം ബാറിന് മുൻ വശത്ത് വെച്ചാണ് അപകടമുണ്ടായത്. മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെവന്ന പെട്ടി ഓട്ടോറിക്ഷയിൽ തട്ടി മുത്തശ്ശിയും പെൺകുട്ടിയും റോഡിൽ വീഴുകയായിരുന്നു.
ഈ സമയം പട്ടാമ്പി ഭാഗത്തുനിന്നും വന്ന ബസ് റോഡിൽവീണ പെൺകുട്ടിയുടെ ഇടത് കൈക്ക് മുകളിലൂടെ കയറുകയായിരുന്നു. കൈക്ക് മുകളിൽ കയറിനിന്ന ബസ് വീണ്ടും പുറകോട്ട് എടുത്ത ശേഷമാണ് കുട്ടിയെ രക്ഷിക്കാനായത്. പരിക്കേറ്റ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മുത്തശ്ശിക്കും അപകടത്തിൽ പരിക്കുണ്ട്.
