അരൂർ: പെട്രോൽ പമ്പിലേക്ക് കാർ ഇടിച്ച് കയറി ഒരാൾക്ക് പരിക്കേറ്റു. ആലപ്പുഴ പുളിയേടത്ത് മഠം അനന്ദു (27) ആണ് പരുക്കേറ്റത്. ഇയാളെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപതിയിൽ പ്രവേശിപ്പിച്ചു. അരൂർ പുത്തനങ്ങാടിയിലെ സെന്റ ആഗസ്റ്റിൻസ് പമ്പിലാണ് അപകടം ഉണ്ടായത്.ഇടക്കൊച്ചിയിലേക്ക് പോകുകയായിരുന്ന കാർ പെട്രോൾ അടിക്കുന്നതിനായി പമ്പിലേക്ക് വരികയായിരുന്നു. നിയന്ത്രണം തെറ്റിയ കാർ പെട്രോൾ പമ്പിലെ മെഷീന് അടുത്ത് നിന്ന അനന്ദുവിനേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്ക് സാക്ഷികൾ പറയുന്നു. ശനിയാഴ്ച ഉച്ചക്ക് പത്രണ്ട് മണിയോടെയാണ് അപകടം നടന്നത്. വിവരം അറിഞ്ഞ് അരൂർ അഗ്നിശമന സേന സംഭവസ്ഥലത്ത് എത്തിയിരുന്നു.
