ഹരിപ്പാട് ട്രെയിന്‍ കടന്നുപോയപ്പോയപ്പോൾ കാറ്റടിച്ചു. നിലതെറ്റി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



ഹരിപ്പാട്: ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. റെയില്‍പ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്ന കുമാരപുരം പുത്തന്‍പുരയില്‍ ചന്ദ്രിക (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കരുവാറ്റയിലായിരുന്നു അപകടം.ട്രെയിന്‍ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവര്‍ താഴേയ്ക്ക് ഇറങ്ങി നിന്നു. ചന്ദ്രിക സമീപത്തെ തൂണില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു എന്നും ട്രെയിന്‍ കടന്നു പോയ ശേഷം നോക്കിയപ്പോള്‍ പാളത്തിനു സമീപം മുറിവേറ്റ നിലയില്‍ കിടക്കുകയായിരുന്നുവെന്നുമാണ് കൂടെയുണ്ടായിരുന്നവര്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവാറ്റ ഇഴവന്‍കേരി പാടശേഖരത്തില്‍ കള പറിക്കാന്‍ പാളത്തിന്റെ വശത്തുകൂടി പോകുന്നതിനിടെയാണ് അപകടം. കര്‍ഷകത്തൊഴിലാളി ആയിരുന്നു. ഭര്‍ത്താവ്: പരേതനായ സദാനന്ദന്‍. മകള്‍: ഉഷ. മരുമകന്‍: വിജയന്‍

Post a Comment

Previous Post Next Post