കോട്ടയം സംക്രാന്തി നീലിമംഗലം പാലത്തിന് സമീപം പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനടയാത്രികന് ദാരുണാന്ത്യം

 . 



കോട്ടയം: പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനടയാത്രികന് ദാരുണാന്ത്യം.കോട്ടയത്ത് സംക്രാന്തി നീലിമംഗലം പാലത്തിന് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ ജീവനക്കാരൻ കട്ടപ്പന സ്വദേശി മുരളി (55) യാണ് മരിച്ചത്.

അപകടത്തെ തുടർന്ന് മൃതദേഹത്തിൽ നിന്ന് അറ്റുപോയ കാൽ റോഡിന് മറുവശത്താണ് കാണപ്പെട്ടത്.മൃതദേഹവും വലിച്ചുകൊണ്ട് ലോറി കുറച്ച് ദൂരം മുന്നോട്ട് പോയതിൻ്റെ ലക്ഷണങ്ങളും ഉണ്ട്.ഈ സമയം ബൈക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കും കയർ കുരുങ്ങി പരിക്കേറ്റു.

ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനത്തിനായായി പോകുകയായിരുന്ന പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ജോബി (45) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അതേ സമയം ലോറി അപകട സമയം നിർത്താതെ പോയെങ്കിലും പിന്നീട് ലോറി മാറ്റിയിട്ട ശേഷം കയർ എടുക്കുന്നതിനായി എത്തിയ ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി ഗാന്ധിനഗർ പൊലീസിനു കൈമാറിയിട്ടുണ്ട്.  ചവിട്ടു വരിയിലെ പച്ചക്കറി കടയിലേക്ക് ഏറ്റുമാനൂർ ഭാഗത്തു നിന്നും വന്നതായിരുന്നു ലോറി.ഗാന്ധിനഗർ പൊലീ്‌സ് സംഘവും സ്ഥലത്ത് എത്തി.

Post a Comment

Previous Post Next Post