കണ്ണൂര്‍ തോട്ടടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; ബസ് യാത്രക്കാരന്‍ മരിച്ചു. 27പേർക്ക് പരിക്ക് : മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

  


കണ്ണൂര്‍: തോട്ടടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. ഒരു ബസ് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


27 പേരെ പരിക്കുകളോടെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന ക്യാബിൻ മുറിച്ചാണ് പുറത്തെടുത്തത്.

Post a Comment

Previous Post Next Post