കൊല്ലം ചവറ ദേശീയപാതയില്‍ ചവറ ബസ് സ്റ്റൻഡിന് സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് വസ്ത്ര വ്യാപാരശാല ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.
ചവറ കൊറ്റൻകുളങ്ങര ജംഗ്ക്ഷനില്‍ വസ്ത്ര വ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായര്‍കുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടില്‍ കിരണ്‍ രാജ് (48) ചവറ പുതുക്കാട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണൻ(52) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30ന് ദേശീയ പാതയില്‍ ചവറ ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. പാല്‍ കയറ്റി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ഇൻസുലേറ്റഡ് വാനും ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിച്ചതിന് പിന്നാലെ കിരണ്‍ റോഡിലേക്ക് വീണു, കിരണിന്റെ ദേഹത്തിന് മുകളിലൂടെ വാഹനം കയറിയിറങ്ങി. സംബവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചു. ആശുപത്രിയിലേക്ക് കാെണ്ടുപോകും വഴിയാണ് രാധാകൃഷ്ണൻ മരിച്ചത്.
കിരണിന്റെ ഭാര്യ സൗമ്യയാണ്. മകൻ: അപ്പു കിരണ്‍. രാധാകൃഷ്ണന്റെ ഭാര്യ മഞ്ജു (ആശ വര്‍ക്കര്‍ ചവറ ഗ്രാമപഞ്ചായത്ത്). മക്കള്‍: ഹരി കൃഷ്ണൻ, യദുകൃഷ്ണൻ. കിരണിന്റെയും രാധാകൃഷ്ണന്റെയും മൃതദേഹം ഇന്ന് സംസ്ക്കരിക്കും.
