കോഴിക്കോട് പന്തീരങ്കാവ് പുത്തൂര്‍ മഠത്തില്‍ തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തില്‍ പാചക വാതകം ചോര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്ക്

  


കോഴിക്കോട്: പന്തീരങ്കാവ് പുത്തൂര്‍ മഠത്തില്‍ അതിഥി തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തില്‍ പാചക വാതകം ചോര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്കു പൊള്ളലേറ്റു.

പെരിശ്ശേരി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലാണ് അപകടം. കിടപ്പുമുറിയില്‍ വച്ച്‌ പാചകം ചെയ്യാനുളള ശ്രമത്തിനിടെയാണ് അപകടം. 


ഈ മുറിയിലുണ്ടായിരുന്ന രണ്ടു പേര്‍ക്കാണ് പരുക്കേറ്റത്. മുഹമ്മദ് യൂസഫ് (33) എന്നയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അപകടം നടന്ന ഉടനെ സമീപവാസികള്‍ ഓടിയെത്തിയാണു തീ അണച്ചത്. 

Post a Comment

Previous Post Next Post