തൃശ്ശൂർ കാട്ടൂർ പടിയൂർ എടതിരിഞ്ഞിയിൽ നിന്നും കാണാതായ 29കാരനെ കാട്ടൂർ കെഎൽഡിസി കനാലിൽ കോതറ പാലത്തിന് സമീപം മൃതദേഹം ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തി




തൃശ്ശൂർ ഇരിങ്ങാലക്കുട  കാട്ടൂർ: പടിയൂർ എടതിരിഞ്ഞി സ്വദേശി കണ്ണത്തേടത്ത് സലിമിന്റെ മകൻ അസീസ് (29 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

തിങ്കളാഴ്ച രാവിലെ കാട്ടൂർ കെഎൽഡിസി കനാലിൽ കോതറ പാലത്തിന്  സമീപം മൃതദേഹം ഒഴുകി പോകുന്നതായി നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാട്ടൂർ എസ്ഐ വി.എൻ. മണികണ്ഠന്റെ നേതൃത്വത്തിൽ സിവിൽ പൊലിസ് ഓഫീസർമാരായ ധനേഷ്, ശ്യാം, ജിഷ്ണു, ശരത് എന്നിവരാണ് മൃതദേഹം കരക്കെത്തിച്ചത്.

കനത്ത ഒഴുക്കിനെ വകവെക്കാതെയാണ് പൊലിസ് സംഘം കനാലിൽ ഇറങ്ങി മൃതദേഹം കരക്കെത്തിച്ചത്. നടപടി ക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post