മഹാരാഷ്ട്രയില്‍ വന്‍ വാഹനാപകടം: ബസുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് സ്ത്രീകളടക്കം 6 മരണം, 25 പേര്‍ക്ക് പരിക്ക്

 


മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ വൻ വാഹനാപകടം. ലക്ഷ്വറി ട്രാവല്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു.

ശനിയാഴ്ച രാവിലെ ബുല്‍ധാനയിലെ എൻഎച്ച്‌ആറിലാണ് അപകടം. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.


പുലര്‍ച്ചെ 2.30 ഓടെ ജില്ലയിലെ മല്‍കാപൂര്‍ പട്ടണത്തിലെ മേല്‍പ്പാലത്തിലായിരുന്നു അപകടം. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമര്‍നാഥ് തീര്‍ത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Previous Post Next Post