ഇടുക്കി പൈനാവ് പാറമടയില്‍ സബ് കളക്ടറുടെ വാഹനവും ആള്‍ട്ടോ കാറും തമ്മില്‍ കൂട്ടി ഇടിച്ച് ഇടുക്കി സബ് കലക്ടർക്ക്‌ പരിക്ക്


 

ഇടുക്കി: പൈനാവ് പാറമടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇടുക്കി സബ് കലക്ടറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. സബ് കളക്ടര്‍ തൊടുപുഴയില്‍ നിന്ന് പൈനാവിലേക്ക് വരും വഴി അദ്ദേഹത്തിന്റെ വാഹനവും ആള്‍ട്ടോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.


പരിക്കേറ്റ സബ് കളക്ടറെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഓള്‍ട്ടോ കാറിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post