കിഴക്കൻ സഊദിയിൽ വൻ തീപിടുത്തം; ഇന്ത്യക്കാരുൾപ്പെടെ പത്തു പേർ വെന്തു മരിച്ചതായി റിപ്പോർട്ട്.മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ് സൂചന

 


ദമാം: സഊദിയുടെ കിഴക്കൻ പ്രവിശ്യയിൽ വർക്കഷോപ്പിൽ തീപിടുത്തം. അഞ്ച് ഇന്ത്യക്കാരുൾപ്പെടെ പത്തു പേർ വെന്തു മരിച്ചതായി റിപ്പോർട്ട്. അൽഹസ്സ ഹുഫൂഫിലെ ഇൻഡസ്ട്രീയൽ മേഖലയിലെ വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്.


അപകടത്തിൽ വർക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന പത്ത പേർ മരിച്ചതായി സംഭവ സ്ഥലത്തുള്ളവർ പറയുന്നു. എട്ട് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞവയിൽ അഞ്ച് പേർ ഇന്ത്യക്കാരും മൂന്ന് പേർ ബംഗ്ലാദേശ് സ്വദേശികളുമാണ്.


മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ് സൂചന. എന്നാൽ ഇദ്ദേഹത്തിന്റെ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല.

ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Post a Comment

Previous Post Next Post