കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ട് പേർ അപകടത്തിൽ പെട്ടു ഒരാൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു




തിരുവനന്തപുരം: മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. രണ്ടുപേർ കിണറ്റിൽ ഇറങ്ങി കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രണ്ടുപേരിൽ ഒരാൾക്ക്‌ രക്ഷപ്പെടാനായെങ്കിലും തമിഴ്‌നാട് സ്വദേശി മഹാരാജൻ കിണറ്റിൽ കുടുങ്ങി.


40 അടിയോളം താഴ്ചയിലാണ് ഇദ്ദേഹം കുടുങ്ങിക്കിടക്കുന്നത്. ദേഹത്ത് മണ്ണ് വീണ് കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാണ്. 4 ഫയർഫോഴ്‌സ് യൂണിറ്റാണ് ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നത്. വീണ്ടും മണ്ണ് ഇടിയുന്നതിനാൽ മണ്ണു മാന്തി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം സാധ്യമല്ലെന്നാണ് അധികൃതർ പറയുന്നത്. 80 അടിയോളം ആഴമുള്ള കിണറ്റിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

Post a Comment

Previous Post Next Post